സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും ഒന്നിക്കുന്നു. നഹാസ് നാസറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അഡിയോസ് അമിഗോ ഓഗസ്റ്റ് 9ന് പ്രദര്‍ശനത്തിന് എത്തും.
ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കുന്നു.വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കിയിരിക്കുന്നത്.
കെട്ട്യോളാണെന്റെ മാലാഖ , ഉണ്ട തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ സഹ സംവിധായകനായിരുന്നു നഹാസ് നാസര്‍.