ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.ബുക്ക് മൈ ഷോയില്‍ 130Kക്ക് മുകളിലാണ് വന്നിരിക്കുന്നത്.
ബുക്കിംഗ് ഓപ്പണ്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്. IMDbയില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് മാർക്കോ.മലയാളത്തില്‍ മാസീവ്-വയലൻസില്‍ എത്തുന്ന ആദ്യ ചിത്രം എന്നതാണ് മാർക്കോയുടെ മറ്റൊരു പ്രത്യേകത.സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നല്‍കിയത്. ‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു . ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് മാർക്കോ.ജഗദീഷ് ശക്തമായ പ്രതിനായക വേഷത്തില്‍ എത്തുന്നു.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ ഡിസംബർ 20ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ എത്തും. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സാണ് വിതരണം.