റാമോസിന്‍റെ തിരികെ വരവ് കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി പ്രസിഡന്‍റ് പേരെസ്

എഡർ മിലിറ്റാവോ, ഡേവിഡ് അലബ, ഔറേലിയൻ ചൗമേനി, ജാക്കോബോ റാമോണ്‍ എന്നിവർക്ക് പരിക്കേറ്റതിനാല്‍ റയല്‍ മാഡ്രിഡിന് ഒരു സെൻട്രല്‍ ഡിഫൻഡറുടെ ആവശ്യം എത്രയും പെട്ടെന്നു തന്നെ ഉണ്ട്.എന്നാല്‍ അവര്‍ക്ക് ജനുവരി വരെ കാത്തിരിക്കേണ്ടി വരും.സമൂഹ മാധ്യമങ്ങളില്‍ പല ഇടങ്ങളിലും റാമോസിന്‍റെ റയല്‍ മാഡ്രിഡിലേക്ക് ഉള്ള തിരിച്ചു വരവിനെ കുറിച്ച്‌ സംസാരം ഉണ്ടായിരുന്നു.മുന്‍ റയല്‍ ഇതിഹാസം ഗുയിറ്റിയും ഇതിനെ കുറിച്ച്‌ സംസാരിച്ചിരുന്നു.

രാമോസ് മടങ്ങി എത്തുന്നതില്‍ മാനേജര്‍ അന്‍സാലോട്ടിയും അത് പോലെ തന്നെ ഡ്രെസ്സിംഗ് റൂമും ഏറെ സന്തോഷവാന്‍മാര്‍ ആണ്.എന്നാല്‍ റയല്‍ പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പേരെസ് രാമോസ് റയലിലേക്ക് തിരികെ വരുന്ന ഓപ്ഷന്‍ തന്നെ അപ്പാടെ തള്ളി.അത് റയല്‍ മാഡ്രിഡിനെ പിന്നിലേക്ക് വലിക്കും എന്നു അദ്ദേഹം വിശ്വസിക്കുന്നു എന്നാണ് റയല്‍ മുഖ പത്രമായ മാര്‍ക്ക അവകാശപ്പെടുന്നത്.നിലവിലെ ലേവര്‍കുസന്‍ ഡിഫണ്ടര്‍ ജോനാഥന്‍ ട്ടായാണ് റയല്‍ മാഡ്രിഡിന്‍റെ ഫസ്റ്റ് ചോയ്സ് ഡിഫന്‍ഡര്‍.

Leave a Reply

Your email address will not be published. Required fields are marked *