റാഗിംങ്ങ്; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു 

 ഗുജറാത്തിലെ പഠാൻ ജില്ലയില്‍ റാഗിംങ്ങിനിടെ എംബിബിഎസ് വിദ്യാർഥി മരിച്ചു. പഠാനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കല്‍ കോളജ് ആൻഡ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി അനില്‍ മെതാനിയ(18) ആണ് മരിച്ചത്. (ragging)

അനിലിനെ സീനിയർ വിദ്യാർഥികള്‍ തുടർച്ചയായി മൂന്നു മണിക്കൂർ നേരം നിർത്തിയിരുന്നു. തുടർന്ന് അവശനായി കുഴഞ്ഞു വീണ അനിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

കോളജിലെ റാഗിംങ്ങ് വിരുദ്ധ സമിതി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സീനിയർ വിദ്യാർഥികള്‍ റാഗിംങ്ങിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയാല്‍ അവർക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബലിസാന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *