ബോളിവുഡ് നടി ഷസാൻ പദംസി വിവാഹിതയാകുന്നു. വ്യവസായിയായ ആശിഷ് കനകിയയുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നടി തന്നെയാണ് വിവാഹനിശ്ച ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഏറെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
അടുത്ത വർഷമായിരിക്കും ഇരുവരും വിവാഹിതരാവുക. റോക്കറ്റ് സിങ് സെയ്ല്‍സ് മാൻ ഓഫ് ദ് ഇയർ എന്ന ചിത്രത്തിലൂടെയാണ് ഷസാൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2010 ല്‍ റാം ചരണ്‍ നായകനായെത്തിയ ഓറഞ്ച് എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും നടി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസകളേറ്റു വാങ്ങുകയും ചെയ്തു. നിരവധി ടിവി ഷോകളിലും ഷസാൻ ഭാഗമായിട്ടുണ്ട്.