ഭക്ഷണത്തിലും ഔഷധസേവയിലും പ്രധാനിയാണ് കുരുമുളക്. നിരവധി ആരോഗ്യഗുണങ്ങളാണ് കുരുമുളക് നല്‍കുന്നത്. പല പൊടിക്കൈകളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കുരുമുളക് പണ്ടുകാലം ഉപയോഗിച്ചുവരുന്നു.
കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലെ വിഷാംശത്തെ ഇല്ലാതാക്കും. കുരുമുളക് കഷായത്തില്‍ പഞ്ചസാര ചേർത്ത് സേവിക്കുന്നത് ജലദോഷം ശമിപ്പിക്കും. ദീർഘകാല രോഗങ്ങളില്‍ നിന്ന് സംരക്ഷണം നേടനായി കുരുമുളക് കഷായം കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരവും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന കഷായം തയ്യാറാക്കേണ്ടത് ഇങ്ങനെ..
ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളകിനൊപ്പം മല്ലി, ജീരകം, പെരുംജീരകം എന്നിവ വറുത്ത് പൊടിക്കുക. ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ടേബിള്‍ സ്പൂണ്‍ തയ്യാറാക്കി വച്ചിരിക്കുന്ന കഷായപ്പൊടിയും ശർക്കരയും ചേർത്ത് അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. മഴക്കാലത്തെ ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.