സീസണില്‍ വളരെയധികം ലഭ്യമാകുന്ന മധുരക്കിഴങ്ങ് നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ്. മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വളരെയധികം കലോറി കുറവായതിനാല്‍ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളമായി ഭക്ഷിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്.
ആന്റി ഓക്സിഡന്റ്സ്, വൈറ്റമിൻ, മിനറലുകള്‍, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് മധുരക്കിഴങ്ങ് സഹായിക്കും. വിറ്റാമിൻ സി യുടെ ഒരു അത്ഭുത കലവറ തന്നെയാണ് മധുരക്കിഴങ്ങ്. രക്തസമ്മർദ്ദം, കൊളസ്ട്രോള്‍, അമിതവണ്ണം എന്നിവയാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വളരെ നല്ലൊരു പ്രതിവിധി കൂടിയാണ് ഇവ.
പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നാരുകള്‍, അന്നജം എന്നിവയുടെ കലവറയായ മധുരക്കിഴങ്ങ് വളരെ നല്ലൊരു ഭക്ഷണമാണ്. വിറ്റാമിൻ ബി 6 ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന് മധുരക്കിഴങ്ങ് സഹായിക്കും.
വിറ്റാമിൻ സിയുടെ കലവറയായ മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്. ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നായതിനാല്‍ മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയുന്നതിന് സഹായകരമാണ്.