Tuesday, March 3, 2026
spot_img
HomeEDITORIOLരാഹുൽ മാങ്കൂട്ടമെന്ന പാർട്ടിയില്ലാത്ത എം എൽ എ

രാഹുൽ മാങ്കൂട്ടമെന്ന പാർട്ടിയില്ലാത്ത എം എൽ എ

രാഹുൽ മാങ്കൂട്ടമെന്ന പാർട്ടിയില്ലാത്ത എം എൽ എ .
പാലക്കാടിൻ്റെ എം എൽ എ ശ്രീ രാഹുൽ മാങ്കൂട്ടത്തലിന് നേരെ ഉയർന്ന സ്ത്രീ വിഷയത്തിൽ ആരോപണം വാർത്താ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട അവസരത്തിൽ തന്നെ കോൺഗ്രസ് മുൻപ് മറ്റൊരാളോടും ചെയ്തിട്ടില്ലാത്ത തരത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം രാജിവെപ്പിക്കുകയും പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കുകയും ചെയ്തിരുന്നുവല്ലോ
ഇത് അനീതിയാണെന്ന് അഭിപ്രായമുള്ള രാഹുൽ പക്ഷക്കാരും പാർട്ടി നേതൃത്വത്തിൽ എതിർ ചേരിയിലുള്ളവരും തമ്മിൽ നടന്ന ചെളിവാരി എറിയലിൽ പി ആർ വർക്ക് കാരും പീഢന ഫാൻസ് അസോസിയേഷൻ കാരും രാഹുലിന് പിന്നിൽ ഉറച്ച് നിന്ന് സോഷ്യൽ മീഡിയായിൽ നിറഞ്ഞാടി പല പ്രമുഖ സോഷ്യൽ മീഡിയ ചാനലും രാഹുലിന് വേണ്ടി ഘോര ഘോരം പ്രസംഗിച്ചു. കുറച്ചു നാൾ വീട്ടിൽ കഴിഞ്ഞ രാഹുൽ സ്വയം പ്രഖ്യാപിത കോൺഗ്രസ് രക്ഷകനായി തദ്ദേശ തിരഞ്ഞെടുപ്പിനായി പാലക്കാട്ടെത്തി ഒപ്പം കുറെ കോൺഗ്രസ് പ്രാദേശിക അണികളും അണിനിരന്നു പ്രവർത്തിച്ച് വരവേയാണ് അതിജീവിതയുടെ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചത്. പരാതി പോലീസിനയക്കുന്നു. പാലക്കാട് നഗരസഭ താൻ പിടിച്ച് കോൺഗ്രസ്സിന് കൊടുക്കും എന്ന് കട്ടായം പറഞ്ഞ് നിന്ന എം എൽ എ സ്ഥാനാർത്തികൾക്ക് നടുവിൽ നിന്ന് നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി എവിടെയോ ഒളിച്ചു ലോകത്തെ ഏറ്റവും ഗംഭീര പോലീസ് സേന തലങ്ങും വിലങ്ങും ഓടി നടന്നത് മിച്ചം ഒളി സേവാ വിദഗ്ധനായ നായകനെ കണ്ട് പിടിക്കാനാകാതെ അന്തവിട്ടു നിന്നു. രാഹുൽ മാങ്കൂട്ടം ഒളിവിലിരുന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നു ജാമ്യം തള്ളുന്നു . ഇനി വേണ്ട രാഹുൽ എന്ന് കെ പി സി സി നേതൃത്വം തീരുമാനിക്കുന്നു പാർട്ടി എം എൽ എ യെ പുറത്താക്കുന്നു . പുറത്താക്കിയ ആൾക്ക് ഒരു നഷ്ടപരിഹാരം പോലെ എം എൽ എ സ്ഥാനം വിട്ട് കൊടുക്കുന്നു . മടക്കി ചോദിച്ചാലും തിരിച്ച് കിട്ടില്ല എന്ന തോന്നലിൽ ആണ് എം എൽ എ സ്ഥാനം തിരിച്ച് എടുക്കാഞ്ഞത് എന്നും മാധ്യമങ്ങൾ നേതൃത്വവും ആയി നടത്തിയ സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുകയുണ്ടായി എന്നും പറയുന്നു.
ഒളിവിലിരുന്ന എം എൽ എ ക്ക് ആശ്വാസമായി ഹൈക്കോടതി ജാമ്യമല്ലെങ്കിലും കോടതിയിൽ വാദം കേൾക്കുന്നത് വരെ എം എൽ എ യെ അറസ്റ്റ് ചെയ്യണ്ട എന്ന് പറയുന്നു . തപ്പി നടന്ന പോലീസ ങ്ങനെ തപ്പൽ നിറുത്തി ആശ്വാസമായി വീടുകളിലേക്ക് മടങ്ങുന്നു. തിരഞ്ഞെടുപ്പിൽ രാഹുൽ പ്രത്യക്ഷപ്പെടുന്നു രാഹുലിൻ്റെ ഫാൻസ് നിലവിലെ കോൺഗ്രസ് കൊണ്ട് തൃപ്തരാത്ത അണികൾ തുടങ്ങി നിരാശരായിരുന്ന സോഷ്യൽ മീഡിയ ചാനലുകൾ എല്ലാം ഉശിരോടെ ഉശിരോടെ ഉണർന്നെണീക്കുന്നു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പക്ഷെ രാഹുൽ ഒളിവിലായാലും വെളിവിലായാലും ജയിലിലായാലും അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മട്ടിൽ ജനം കേരളത്തിൽ വോട്ട് ചെയ്ത് രാഹുലിനെ പടിയടച്ച് പിണ്ഡം വച്ച കോൺഗ്രസ്സിന് തന്നെ വൻ വിജയം സമ്മാനിക്കുന്നു. സന്തുഷ്ടരായ കെ പി സി സി നേതൃത്വം’ ഇനി വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് ചുമലിൽ ഇടുമോ എന്ന് സംശയമാണ് എന്നാൽ രാഹുലിന് വേണ്ടി സോഷ്യൽ മീഡിയായിൽ പാണൻമാർ തൊണ്ട പൊട്ടി പാടുകയണ് ഇപ്പോഴും പഴയ പ്രൗഡിയില്ലങ്കിലും പാട്ട് ഒരു മോങ്ങലായി തുടരുന്നുണ്ട് . കെട്ട് പൊട്ടിയ പട്ടം പോലെ പറക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ യെ തോട്ടി പൊക്കി പിടിച്ച് കോൺഗ്രസ് ചരടിൽ കെട്ടി ഉയരത്തിൽ പറപ്പിക്കാൻ ശ്രമിക്കുകയാണവർ അവർക്കതിന് കഴിയുമോ ? ശേഷം കഴ്ചക്കായി കാത്തിരിക്കുന്നു ജനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments