രാഹുല്‍ ഗാന്ധി സംഭലിലേക്ക്; ഡല്‍ഹി അതിര്‍ത്തിയിലും റോഡുകളിലും നിയന്ത്രണങ്ങളുമായി പോലിസ്

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയേയും വയനാട് എംപി പ്രിയങ്കാഗാന്ധിയെയും തടയാന്‍ പോലിസിനെ വിന്യസിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ഡല്‍ഹിയും ഉത്തര്‍പ്രദേശും അതിര്‍ത്തി പങ്കുവക്കുന്ന ഗാസിപ്പൂരിലെ ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ പോലിസ് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ രാഹുലിനും പ്രിയങ്കക്കും പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.

നവംബര്‍ 24ന് മസ്ജിദില്‍ സര്‍വേ നടത്താന്‍ ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ച്‌ അഭിഭാഷക കമ്മീഷന്‍ എത്തിയത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. പ്രദേശത്തേക്ക് ഡിസംബര്‍ പത്ത് വരെ ആരെയും കടത്തില്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ തടയണമെന്ന് ഇന്നലെ പ്രത്യേക ഉത്തരവും ജില്ലാ മജിസ്‌ട്രേറ്റ് ഇറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *