രാഹുല്‍ ഈശ്വരറിനെതിരെ വിമർശനവുമായി നടി ഹണി റോസ്. തന്ത്രി കുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെയെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ഹണിറോസ് പറഞ്ഞു.
സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നതെന്ന് അറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്ബോള്‍ ഇല്ല എന്നാണ് തനിക്ക് മനസിലാകുന്നതെന്നും ഹണി റോസ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍, കോടതിയില്‍ ഹാജരാക്കുക നാളെ, ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ കുറ്റം
പോസ്റ്റിന്റെ പൂർണരൂപം
‘ശ്രീ രാഹുല്‍ ഈശ്വര്‍
താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്ബോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചക്ക് പ്രസക്തി ഉള്ളു. അതുകൊണ്ടുതന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനംകൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും.
പക്ഷേ തന്ത്രി കുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നതെന്ന് അറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്ബോള്‍ ഇല്ല എന്നാണ് എനിക്ക് മനസിലായത്.
എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം.’
ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് നടിയുടെ പോസ്റ്റിന് ആധാരം.