രാവിലെ വെറും വയറ്റില്‍ അല്‍പം നെയ്യ് കഴിക്കൂ, ഗുണങ്ങള്‍ നിരവധി

ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്.

ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും അസിഡിറ്റിയെ തടയാനും എല്ലാം ഇങ്ങനെ നെയ്യ് കഴിക്കുന്നത് സഹായിക്കും. ദഹനം കൃത്യമായില്ലെങ്കില്‍ തന്നെ പലവിധത്തിലുള്ള ശാരീരിക, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ഇത് നെയ്യ് വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ മാറിക്കിട്ടും. മിതമായ അളവില്‍ നെയ്യ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിച്ച്‌ നിർത്താൻ സഹായിക്കും.

കാരണം, നെയ്യില്‍ ഹെല്‍ത്തി ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. അതുപോലെ, ശരീരത്തിന് വേണ്ട ഊർജവും നല്‍കുന്നു. ഒരു സ്പൂണ്‍ നെയ്യില്‍ 112 കലോറി അടങ്ങിയിട്ടുണ്ട്.

ഇതില്‍ 0.04 ഗ്രാം പ്രോട്ടീൻ, വിറ്റാമിനുകള്‍ എ, ഡി, കെ, 45 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകള്‍, 2.7 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താനും നെയ്യിന്റെ ഉപയോഗം സഹായിക്കും. നെയ്യ് മിതമായ അളവില്‍ കഴിക്കുമ്ബോഴാണ് ഈ പറയുന്ന ഗുണങ്ങള്‍ ലഭിക്കുക. നെയ്യിന്റെ അളവ് അമിതമായാല്‍ കൊഴുപ്പ് അടിഞ്ഞ് മറ്റ് ശാരീരികപ്രശ്നങ്ങള്‍ക്ക് ഇത് വഴിവെക്കും.

Leave a Reply

Your email address will not be published. Required fields are marked *