രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ജര്‍മ്മന്‍ സ്വദേശി പിടിയില്‍

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വിദേശി പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ ജര്‍മ്മന്‍ സ്വദേശിയായ അറ്റ്മാന്‍ ക്ലസിങ്ങോയാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 5 ന് ബെംഗളൂരുവില്‍ വന്നിറങ്ങിയ ഇയാള്‍ രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്.

നെടുമ്ബാശ്ശേരി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ നാളെ കോടതിയില്‍ ഹാജരാക്കും. അതേസമയം, സാറ്റലൈറ്റ് ഫോണിന് ഇന്ത്യയില്‍ വിലക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *