രാജിവച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ സൈന്യം നല്‍കിയത് വെറും 45 മിനിറ്റ് മാത്രമെന്ന് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഹസീന രാജിവച്ചത്. അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാതെയാണ് ഹസീനയും സംഘവും രാജ്യം വിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ജെറ്റില്‍ ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പുറപ്പെട്ട ഹസീന ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസിലാണ് ഇറങ്ങിയത്.
തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ഹസീനയുടെ സംഘത്തിന് അധിക വസ്ത്രങ്ങളോ നിത്യോപയോഗ വസ്തുക്കളോ കൊണ്ടുപോകാന്‍ പോലും കഴിയിഞ്ഞിട്ടില്ലെന്ന് ദേശീയ മാധ്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ പ്രോട്ടോക്കോള്‍ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള വസ്ത്രവും നിത്യ ഉപയോ?ഗ സാധനങ്ങളും വാങ്ങാന്‍ സഹായിച്ചതെന്നും വിവരങ്ങളുണ്ട്.