രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കവിയുന്നു; തീരങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി

രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കവിയുന്നു. പുഴകളില്‍ ഒഴുക്ക് ശക്തമായതോടെ മാവൂരിലെയും പരിസരത്തെയും തീരപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്.

മാവൂർ പൈപ്പ് ലൈൻ റോഡ്, പൈപ്പ് ലൈൻ-കച്ചേരിക്കുന്ന് റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി. മാവൂർ പൈപ്പ് ലൈൻ റോഡ്, പൈപ്പ് ലൈൻ-കച്ചേരിക്കുന്ന് റോഡ്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ -സങ്കേതം റോഡ് എന്നിവ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി.

കച്ചേരിക്കുന്ന് അബ്ദുല്‍ ലത്തീഫ്, പുലിയപ്രം സത്യൻ എന്നിവരുടെ വീടുകളില്‍ ഏതുനിമിഷവും വെള്ളം കയറുമെന്ന സ്ഥിതിയിലാണ്. ചാലിയാറില്‍ ജലനിരപ്പ് ഉയരുകയും പുഴയില്‍ കുത്തൊഴുക്ക് ശക്തമാവുകയും ചെയ്തതോടെ ഊർക്കടവ് റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *