വേലൂരിലെ കുറുമാലിലുള്ള സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് പരിസരത്തു നിന്നു ഏകദേശം രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
തലക്കോട്ടുകര സ്വദേശി റിയാസാണ് (30) പിടിയിലായത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന വേലൂര്‍ സ്വദേശിയായ യുവാവ് പോലീസിനു പിടി കൊടുക്കാതെ രക്ഷപ്പെട്ടു.
മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള പ്രൊഫഷനല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ ഭാഗമാണ് പിടിയിലായ പ്രതി. വടക്കാഞ്ചേരി ഉള്‍പ്പടെ സമീപസ്റ്റേഷനുകളില്‍ വിവിധ കേസുകളിലെ പ്രതിയാണ് റിയാസ്.