രണ്ടാം നാനൂറുകോടി സ്വന്തമാക്കാനൊരുങ്ങി വിജയ്: ഗോട്ട് റെക്കോര്‍ഡ് കളക്ഷനിലേക്ക്

വിജയ് നായകനായി എത്തിയ ഗോട്ട് സെപ്തംബര്‍ 5നാണ് റിലീസ് ചെയ്തത്. ആദ്യത്തെ നാല് ദിവസത്തില്‍ തന്നെ ചിത്രം 288 കോടി കളക്ഷൻ നേടിയിരുന്നു.

എന്നാല്‍ തുടര്‍ന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ചിത്രം പിന്നോട്ട് പോയെങ്കിലും രണ്ടാം വാരാന്ത്യത്തില്‍ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്നാട്ടില്‍ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചിത്രം അതിന്‍റെ രണ്ടാം ഞായറാഴ്ച 15 കോടി നേടിയെന്നാണ് പറയപ്പെടുന്നത്. തമിഴ്നാട്ടില്‍ മാത്രം രണ്ട് വാരത്തില്‍ ചിത്രം 190 കോടി കളക്ഷന്‍ നേടിയെന്നാണ് പുറത്തുവന്ന വിവരം. വരും പ്രവര്‍ത്തി ദിവസങ്ങളില്‍ ചിത്രം തമിഴ്നാട്ടില്‍ മാത്രം 200 കോടി കടക്കും എന്നാണ് വിവരം.

അതേ സമയം ആഗോള ബോക്സോഫീസില്‍ വിവിധ ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം 400 കോടി നേടിയെന്നാണ് വിവരം. അതായത് 400 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് പന്ത്രണ്ട് ദിവസം കൊണ്ട് എത്തിയിരിക്കുകയാണ് വിജയ് വെങ്കിട്ട് പ്രഭു ചിത്രം.

ഗോട്ട് 400 കോടി എത്തിയാല്‍ ലിയോയ്ക്ക് പുറമേ രണ്ടാമത്തെ 400 കോടി പടമായിരിക്കുകയാണ് വിജയ്‍ക്ക് ഇത്. കോളിവുഡില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ ഒരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത റെക്കോഡാണ് ഇത്. അതേ സമയം രണ്ടാം വാരത്തിലെ പ്രകടനത്തില്‍ ഗോട്ട് ലിയോ ജയിലര്‍ എന്നീ ചിത്രങ്ങളുടെ റെക്കോഡും തകര്‍ത്തിട്ടുണ്ട്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *