രജനിയും സൂര്യയും ഇനി നേര്‍ക്കുനേര്‍; ‘വേട്ടയ്യൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് നായകനായി ടി ജെ ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയ്യൻ’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ചിത്രം ഒക്ടോബർ 10 ന് ലോകമെമ്ബാടുമുള്ള തിയറ്ററില്‍ റിലീസ് ചെയ്യും. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ‘ജയ് ഭീം’ എന്ന സിനിമക്ക് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

രജനികാന്തിനൊപ്പം ഫഹദ് ഫാസില്‍, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും വേഷമിട്ട ‘വേട്ടയ്യനി’ല്‍ അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്ബുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ‘കങ്കുവ’യും ഒക്ടോബർ 10ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘കങ്കുവ’യും കേരളത്തില്‍ റിലീസിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. രണ്ട് വലിയ ചിത്രങ്ങള്‍ ഒന്നിച്ച്‌ ഒരുദിവസം റിലീസ് ചെയ്യുമ്ബോള്‍ അത് ഇന്ത്യൻ സിനിമയിലെ ഒരു വമ്ബൻ ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക എന്നത് ഉറപ്പാണ്.

സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് എസ് ആർ കതിർ ആണ്. സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി

Leave a Reply

Your email address will not be published. Required fields are marked *