യെമനിലെ ഹൂതി വിമത കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. 3 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിലാണ് രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആക്രമണ സമയം ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ് ഇവിടെയുണ്ടായിരുന്നു. ടെഡ്രോസും സംഘവും സുരക്ഷിതരാണ്. അദ്ദേഹത്തിന്റെ വിമാനത്തിലെ ക്രൂ അംഗങ്ങളില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. രാജ്യത്തെ രണ്ട് പവർ സ്റ്റേഷനുകളും തുറമുഖങ്ങളും ഇസ്രയേല്‍ ആക്രമിച്ചു. ഇസ്രയേലിലേക്ക് ഹൂതികള്‍ ബാലിസ്‌റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് തിരിച്ചടിയായിരുന്നു ആക്രമണം.