ഓസ്ട്രിയയ്‌ക്കെതിരെ 2-1 ന് ജയം നേടി കൊണ്ട് തുര്‍ക്കി ടീം യൂറോ 2024 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി.യൂറോയിലെ ഏറ്റവും വലിയ അട്ടിമറി വിജയം തന്നെ ആണിത്.ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്ബ്യന്മാര്‍ ആയി വന്ന ഓസ്ട്രിയന്‍ ടീം ഈ യൂറോയിലെ കറുത്ത കുതിരകള്‍ ആവും എന്നു പലരും പ്രവചിച്ചിരുന്നു.എന്നാല്‍ അതെല്ലാം ഇപ്പോള്‍ തെറ്റിയിരിക്കുകയാണ്.
57 ആം സെക്കന്‍റില്‍ മെറിഹ് ഡെമിറല്‍ നേടിയ ഹെഡര്‍ ഗോളിലൂടെ ആണ് തുര്‍ക്കി ലീഡ് നേടിയത്.അതിനു ശേഷം ഓസ്ട്രിയന്‍ താരങ്ങള്‍ക്ക് പോസഷന്‍ നല്കി ആണ് എങ്കിലും സാഹചര്യം നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നതാണ് തുര്‍ക്കിയുടെ വിജയത്തിനു പിന്നിലെ രഹസ്യം.59 ആം മിനുട്ടില്‍ മറ്റൊരു ഹെഡര്‍ ഗോളിലൂടെ തുര്‍ക്കി ടീം വീണ്ടും ലീഡ് വര്‍ദ്ധിപ്പിച്ചപ്പോള്‍ മറുപടി നല്കാന്‍ കഴിയാതെ ഓസ്ട്രിയന്‍ ടീം വിയര്‍ത്തു.ഒടുവില്‍ 66 ആം മിനുട്ടില്‍ ആദ്യമായി തുര്‍ക്കിയുടെ വല ഭേദിച്ച് മൈക്കല്‍ ഗ്രിഗറിറ്റ്ഷ് ഓസ്ട്രിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.അവസാന വിസിലില്‍ ജയം നേടി എന്നു ഉറച്ചപ്പോള്‍ തുര്‍ക്കി ജയിച്ചതിന്റെ ആവേശം ഏറ്റവും കൂടുതല്‍ മുഴങ്ങിയത് ജര്‍മനിയില്‍ ആയിരുന്നു.