യൂറിക് അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. സന്ധികളുടേയും വൃക്കകളുടേയും ആരോഗ്യം നഷ്ടപ്പെടുകയും ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും.
കഴിക്കുന്ന ഭക്ഷണത്തിലൂടെയും യൂറിക് ആസിഡ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂറിക് ആസിഡിൻ്റെ പ്രശ്നമുള്ളവർ തീർച്ചയായും ഒഴിവാക്കേണ്ട ചില പച്ചക്കറികളുണ്ട്.
പോഷകസമൃദ്ധായ ശതാവരിയില്‍ പ്യൂരിനുകള്‍ കൂടുതലാണ്. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.
ചീരയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റ് ഇലക്കറികളെ അപേക്ഷിച്ച് പ്യൂരിൻ കൂടുതലാണ്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.
യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്ന മറ്റൊരു ഭക്ഷണപദാർത്ഥമാണ് കൂണ്‍. ഇവയില്‍ പ്യൂരിൻ അടങ്ങിയിട്ടുണ്ട്.
പോഷകസമൃദ്ധവും ഉയർന്ന അളവില്‍ പ്രോട്ടീനും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥമാണ് ഗ്രീൻ പീസ്. എന്നാല്‍ അമിത ഉപയോഗം നല്ലതല്ല.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രോക്കോളി. എന്നാലിതിലടങ്ങിയിട്ടുള്ള പ്യൂരിൻ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിന് കാരണമാകും.
പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് കോളിഫ്ലവർ. എന്നാല്‍ ഇത് പലപ്പോഴും യൂറിക് ആസിഡ് കൂടുതല്‍ ഉള്ളവർക്ക് ആരോഗ്യത്തിന് അത്ര നല്ലതല്ല.