അധികാരത്തിലേറിയ ശേഷം യുഎസ് സൈന്യത്തില്‍ നിന്നും ട്രാൻസ്ജെൻഡർ അംഗങ്ങളെ ഒഴിവാക്കാനുള്ള സുപ്രധാന ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പു വയ്ക്കും എന്ന് റിപ്പോർട്ട്.
ജനുവരിയിലാണ് യുഎസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്നത്. ഉത്തരവ് ഒപ്പുവയ്ക്കുന്നതോടെ 15,000 ട്രാൻസ്ജെൻഡർ സൈനികരെ ഇതു ബാധിക്കുമെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വൈറ്റ് ഹൗസില്‍ എത്തി ആദ്യ ദിനം തന്നെ ഈ ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പു വയ്ക്കുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ട്. ജനുവരി 20നാണ് റൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്നത്. ഭാവിയില്‍ ട്രാൻസ്ജെൻഡർ വിഭാഗത്തിനെ സൈനിക സേവനത്തില്‍ നിന്നും വിലക്കുന്നതിനും ഈ ഉത്തരവ് കാരണമാകും.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ട്രാൻസ്ജെന്ഡർ സൈനികരെ ഉന്നം വച്ച് ട്രംപ് സംസാരിച്ചിരുന്നു. മുൻപും ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥരുടെ സേവനങ്ങളും ട്രംപ് വിലക്കിയിട്ടുണ്ട്. ഇതിനായി സമൂഹമാധ്യമമായ എക്സില്‍ ട്രംപ് പ്രചാരണം നടത്തുകയും ചെയ്തിരുന്നു. രാജ്യ സേവനത്തിനായി ജെൻഡർ നോക്കേണ്ട കാര്യമുണ്ടോ എന്നാണ് ഇതിനെതിരെ വിമർശനം ഉന്നയിക്കുന്നവർ പറയുന്നത്.