ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. ബൈഡൻ്റെ പ്രഖ്യാപനം സമൂഹ മാധ്യമത്തിലൂടെയായിരുന്നു.
തീരുമാനം രാജ്യത്തിൻ്റെയും ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും താല്പര്യം പരിഗണനയിലെടുത്തെന്നാണ് ബൈഡൻ അറിയിച്ചത്. ഈ ആഴ്ച അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കും. ബൈഡൻ്റെ സ്ഥാനാർത്ഥിത്വത്തില്‍ പ്രായവും അനാരോഗ്യവും മൂലം വ്യാപക എതിർപ്പാണ് ഉണ്ടായത്. ബൈഡൻ്റെ പിന്മാറ്റം തെരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നില്‍ക്കുന്ന അവസരത്തിലാണ്.