യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കുനേരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായെന്ന് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്.
ഫുട്ബോൾ
ഡെയ്ലി ഷെയർ
വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും അതിൽ തനിക്ക് ഭയമില്ലെന്നും റിനി പറഞ്ഞു. ആ വ്യക്തിയുടെ ഭാഗത്തുനിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നതെന്നും അത്
ഓട്ടോ സോൺ
അയാളെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയേ ഉളളുവെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോടാണ് റിനി ആൻ ജോർജ് പ്രതികരിച്ചത്.
മൂവി ഒപ്പം വിനോദം
ക്രൈം
യാത്ര
എല്ലാം
‘ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്.
എനിക്ക് ഭയമില്ല. സൈബർ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് വന്നത്.
എന്റെ ഭാഗത്താണ് ശരിയെങ്കിൽ കാലം അത് തെളിയിക്കും. കൂടുതൽ പ്രതിരോധത്തിലേക്ക് പോവുകയേയുള്ളു ആ വ്യക്തി. സൈബർ ആക്രമണം കൊണ്ട് ഞാൻ പിന്മാറും എന്ന ചിന്ത വേണ്ട’- റിനി ആൻ ജോർജ് പറഞ്ഞു.
പേരുപറയാത്തതിനു കാരണം ഞാൻ ഇന്നലെ വ്യക്തമാക്കിയതാണെന്നും ഇത് വ്യക്തിപരമായ വിഷയമല്ല, ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും റിനി പറഞ്ഞു. ‘പല പെൺകുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നതുകൊണ്ട് ഞാനത് തുറന്നുപറഞ്ഞു എന്ന് മാത്രം. ഈ ക്രിമിനലിനെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒരു പെൺകുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. അവരാരും സമൂഹത്തെ ഭയന്ന് തുറന്നുപറയാൻ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് പറയുന്നു


