റോം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളില്‍ ഇറ്റലിക്ക് വിജയം. ബെല്ജിയത്തിനെയാണ് ഇറ്റലി പരാജയപ്പെടുത്തിയത്.എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിയുടെ ജയം.
സാൻട്രോ ടൊണാലിയാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്.
മത്സരത്തിന്റെ 11-ാം മിനിലാണ് ഇറ്റാലിയൻ താരം ഗോള്‍ നേടിയത്. വിജയത്തോടെ ഇറ്റലിക്ക് 13 പോയിന്റായി. ലീഗ് എയിലെ ഗ്രൂപ്പ് രണ്ടില്‍ ഇറ്റലി ഒന്നാമതാണ്.