ഇക്കഴിഞ്ഞ യൂറോ കപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി യൂറോപ്യൻ ഫുട്ബാള്‍ അസോസിയേഷൻ പ്രഖ്യാപിച്ച യൂറോപ്യൻ ഡ്രീം ഇലവനില്‍ ചാമ്ബ്യന്മാരായ സ്പെയ്ൻ ടീമില്‍ നിന്ന് ആറ് താരങ്ങള്‍ ഇടം പിടിച്ചു.
17കാരനായ സൂപ്പർ മിഡ്ഫീല്‍ഡർ ലാമിൻ യമാല്‍, റൊഡ്രി, ഫൈനലില്‍ ആദ്യ ഗോളടിച്ച നിക്കോ വില്യംസ്,മാർക്ക് കുക്കെറെല്ല,ഡാനി ഓള്‍മോ ഫാബിയൻ റൂയിസ് എന്നിവരാണ് ഇലവനിലെത്തിയ സ്പാനിഷ് താരങ്ങള്‍. ഫൈനലില്‍ കളിച്ച ഇംഗ്ളണ്ട് ടീമില്‍ നിന്ന് കൈല്‍ വാക്കർ മാത്രമാണ് ഉള്‍പ്പെട്ടത്. ഫ്രഞ്ച് ടീമില്‍ നിന്ന് ഗോള്‍ കീപ്പർ മൈക്ക് മൈഗ്നാനും ഡിഫൻഡർ വില്യം സാലിബയും ഉള്‍പ്പെട്ടു. സ്വിറ്റ്സർലാൻഡില്‍ നിന്ന് മാനുവേല്‍ അകാൻജി, ജർമ്മനിയില്‍ നിന്ന് ജമാല്‍ മുസൈല എന്നിവരും ഇലവനിലുണ്ട്.
യുവേഫ യൂറോ ഇലവൻ
മൈക്ക് മൈഗ്‌നാൻ,വില്യം സാലിബ,കൈല്‍ വാക്കർ,മാനുവേല്‍ അകാൻജി,മാർക്ക് കുക്കെറെല്ല, ലാമിൻ യമാല്‍, റൊഡ്രി, നിക്കോ വില്യംസ്, ഡാനി ഓള്‍മോ, ഫാബിയൻ റൂയിസ് , ജമാല്‍ മുസൈല