യുവന്റസ് മോൻസ ഗോള്‍ കീപ്പർ മിഷേല്‍ ഡി ഗ്രിഗോറിയോയെ സ്വന്തമാക്കും. താരത്തിന്റെ മെഡിക്കല്‍ ഇന്ന് പൂർത്തിയാകും.
ഇതിനു ശേഷം താരം കരാർ ഒപ്പുവെക്കും. 18 മില്യണ്‍ യൂറോയുടെ ടോട്ടല്‍ ഡീലില്‍ ആണ് യുവന്റസ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത്. പുതിയ കോച്ച് തിയാഗോ മോട്ടയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു ഗ്രിഗോറിയോ.
ആദ്യം ഒരു 4 മില്യണ്‍ വരുന്ന ലോണ്‍ ഡീലില്‍ ആകും ഗോള്‍കീപ്പർ യുവന്റസിലേക്ക് വരുന്നത്. സീസണിൻ്റെ അവസാനത്തില്‍ 14 മില്യണ്‍ യൂറോയ്ക്ക് താരത്തെ വാങ്ങാൻ ആകും. 2029വരെയുള്ള കരാർ ഒപ്പുവെക്കും.
26കാരനായ ഗ്രിഗേറിയോ അവസാന മൂന്ന് വർഷമായി മോൻസക്ക് ഒപ്പം ഉണ്ട്. ഇന്റർ മിലാൻ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.