തിരുവനന്തപുരം:
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനായി അന്വേഷണം ശക്തം
പുലർച്ചെ പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്
യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടത്തി. കായംകുളം സ്വദേശി ആതിര (30) ആണ് മരിച്ചത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ സ്കൂട്ടർ കാണാതായിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് കൊലക്ക് പിന്നിലെന്നാണ് സംശയം. എറണാകുളം സ്വദേശിയായ യുവാവിനെതിരെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൊലക്ക് ശേഷം യുവതിയുടെ സ്കൂട്ടറിൽ പ്രതി രക്ഷപ്പെട്ടെന്നാണ് നിഗമനം.