യുവാവിനെ വിവാഹംകഴിച്ചശേഷം പണവും ആഭരണങ്ങളും കവർന്നു സ്ഥലംവിട്ട 30 വയസ്സുകാരിയെ ധാരാപുരം വനിതാ പോലീസ് അറസ്റ്റുചെയ്തു.ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശി സത്യയെയാണ് (30) പുതുച്ചേരിയില്‍വെച്ച് പോലീസ് അറസ്റ്റുചെയ്തത്. ധാരാപുരത്തെ 29 വയസ്സുള്ള ഒരു വ്യാപാരിയെ വിവാഹംചെയ്തശേഷം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന 12 പവൻ ആഭരണങ്ങളും 50,000 രൂപയുമായി മുങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട് നടന്ന ചോദ്യംചെയ്യലില്‍ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ മൊത്തം അഞ്ചുപേരാണ് തട്ടിപ്പിനിരയായിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.സാമൂഹികമാധ്യമങ്ങള്‍ വഴി പ്രതി യുവാക്കളുമായി സമ്ബർക്കം പുലർത്തുകയും പിന്നീട് അവരെ വിവാഹംചെയ്തശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി സ്ഥലംവിടുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരുന്നത്. സത്യയുടെ കൂട്ടുകാരിക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.