കേന്ദ്ര നേതൃത്വത്തിന് തലവേദനയായി യുപി ബിജെപിയില്‍ തര്‍ക്കം.ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ദില്ലിയിലെത്തി രാജി സന്നദ്ധത അറിയിച്ചു.
സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കാമെന്ന് മൗര്യ കേന്ദ്ര നേതാക്കളെ അറിയിച്ചു.
യുപിയിലെ നിലവിലെ സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയും ജെപി നദ്ദയും കാണും. ഇന്നലെ ബിജെപി സംസ്ഥാ അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി നരേന്ദ്ര മോദിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജിവയ്ക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഭുപേന്ദ്ര ചൗധരി പ്രതികരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുറുമുറുപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.