ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്ന് പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് രാഹുല്‍ ഉത്തര്‍പ്രദേശിലെത്തിയത്.
ഇത് കോണ്‍ഗ്രസിനും നേതാക്കളും താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കും നല്കുന്ന ഊര്‍ജ്ജം ചെറുതല്ല.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷിനൊപ്പം സംസ്ഥാനത്ത് മിന്നും വിജയം നേടിയ രാഹുല്‍ ഉത്തര്‍പ്രദേശില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിലയിരുത്തല്‍. അമേത്തിയില്‍ പരാജയപ്പെട്ടതിന് ശേഷം സംസ്ഥാനവുമായി രാഹുല്‍ കുറച്ചു കാലം അകലം പാലിച്ചിരുന്നു. മികച്ച വിജയം നേടിയെടുത്തതിന് ശേഷം സംസ്ഥാനത്തെ രാഹുല്‍ ശ്രദ്ധിക്കുന്നതില്‍ പ്രവര്‍ത്തകരും നേതാക്കളും സന്തോഷത്തിലാണ്.