യുപിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും 18 ലക്ഷം പേർ ദുരിതത്തതില്‍ .അതില്‍ അറുപതോളം പേർക്ക് ജീവൻ നഷ്ടമായി .കിഴക്കൻ, മധ്യമേഖലയില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്നു .
അതേസമയം വൻതോതില്‍ കൃഷി നശവും. കൃഷിക്കായി ഉപയോഗിക്കുന്ന ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ലഖിംപൂർ ഖേരി—മൈലാനി സെക്‍ഷനിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായി നിർത്തി. അസംഗഡ്,ബല്ലിയ, പിലിഭിത്, ഷാജഹാൻപൂർ, ഖുഷിനഗർ, ശ്രാവസ്തി, ബല്‍റാംപൂർ, ലഖിംപൂർ ഖേരി, ബരാബങ്കി, സീതാപൂർ, ഗോണ്ട സിദ്ധാർഥ് നഗർ, മൊറാദാബാദ്, ബറേലി, ബസ്തി എന്നീ നേപ്പാള്‍ അതിർത്തിയിലെ ജില്ലകളിലെ 18 മേഖലകളില്‍ പ്രളയം ബാധിച്ചു.കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് അഞ്ചുദിവസം കൂടി സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യുo എന്ന് മുന്നറിയിപ്പ് ഉണ്ട് .