യുഡിഎഫിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ചാണോ എല്ലാ കരാറും നല്‍കിയത്; ബ്രൂവറിയില്‍ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രൂവറിയില്‍ മറുപടിയുമായി മുഖ്യമന്ത്രി. സെലക്ഷന്‍ പ്രോസസില്‍ വന്നത് ഒയാസിസ് കമ്പനി മാത്രമാണെന്നും യുഡിഎഫിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ചാണോ എല്ലാ കരാറും നല്‍കിയിരുന്നതെന്നും ചോദിച്ചു. ബ്രൂവറിയില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായത്തിനു വെള്ളം നല്‍കുന്നത് വലിയ പ്രശ്‌നമല്ലെന്നും അവിടെ ജല ദൗര്‍ലഭ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി സര്‍ക്കാര്‍ ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ചാണോ എല്ലാ കരാറും നല്‍കിയത്; ബ്രൂവറിയില്‍ മറുപടിയുമായി മുഖ്യമന്ത്രി

ബ്രൂവറിയില്‍ മറുപടിയുമായി മുഖ്യമന്ത്രി. സെലക്ഷന്‍ പ്രോസസില്‍ വന്നത് ഒയാസിസ് കമ്പനി മാത്രമാണെന്നും യുഡിഎഫിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ചാണോ എല്ലാ കരാറും നല്‍കിയിരുന്നതെന്നും ചോദിച്ചു. ബ്രൂവറിയില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായത്തിനു വെള്ളം നല്‍കുന്നത് വലിയ പ്രശ്‌നമല്ലെന്നും അവിടെ ജല ദൗര്‍ലഭ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി സര്‍ക്കാര്‍ ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Also Read – വയനാട്ടിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പാലക്കാട്ടേത് വ്യവസായ സംരഭമാണെന്നും വ്യവസായ നിക്ഷേപത്തിന് കരാറിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.പിപിഇ കിറ്റ് അഴിമതിയിലെ സിഎജി റിപോര്‍ട്ട് മുഖ്യമന്ത്രി തള്ളി. കൊവിഡ് കാലവും അല്ലാത്ത കാലവിം തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി. അതു കൊണ്ടു തന്നെ അടിയന്തര സാഹചര്യങ്ങളില്‍ അടിയന്തരമായി ചില വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2028 ല്‍ വിഴിഞ്ഞം യാഥാര്‍ഥ്യമാകുമെന്നും കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *