യുഎസ് സ്കൂളില്‍ നടന്ന വെടിവയ്പില്‍ ടീച്ചറും രണ്ടു വിദ്യാർഥികളും കൊല്ലപ്പെട്ടു. മരിച്ചവരിലൊരാള്‍ ആക്രമണം നടത്തിയ പതിനഞ്ചുകാരിയായ വിദ്യാർഥിനിയാണ്.
തിങ്കളാഴ്ച ഉച്ചയോടെ വിസ്കോണ്‍സിന്‍റെ തലസ്ഥാനമായ മാഡിസണിലെ സ്കൂളിലാണ് വെടിവയ്പുണ്ടായത്.സാമന്ത റുപ്നോ എന്ന വിദ്യാർഥിനി ക്ലാസ് മുറിയില്‍ ടീച്ചർക്കും സഹപാഠികള്‍ക്കും നേരേ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പില്‍ ആറു വിദ്യാർഥികള്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.സംഭവമറിഞ്ഞ് പോലീസ് എത്തുന്നതിന് മുൻപ് സാമന്ത സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.