വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫല സൂചനകളില്‍ റിപ്ലബിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ് മുന്നില്‍.ഡോണള്‍ഡ് ട്രംപിന് 178 ഇലക്‌ട്രറല്‍ വോട്ടും കമലയ്ക്ക് 99 ഇലക്‌ട്രറല്‍ വോട്ടും എന്ന നിലയിലാണ് ഇപ്പോള്‍. ഇന്ത്യാനയിലും കെന്‍റക്കിയിലും വെസ്റ്റ് വിർജീനിയയിലും സൗത്ത് കരോലിനയിലും ഫ്ലോറിഡയിലും ട്രംപ് മുന്നേറുന്നു.വെർമോണ്‍ടിലും,റോഡ് ഐലൻഡിലും, കണക്റ്റികട്ട് എന്നിവിടങ്ങളില്‍ കമല ഹാരീസ് ലീഡ് ചെയ്യുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പോളിംഗ് ഇപ്പോഴും പുരോഗമിക്കുന്നു.