വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സായി നിജപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി യുഎഇ കാബിനറ്റ് പുതിയ വ്യക്തിനിയമം പുറത്തിറക്കി.
കുടുംബ സ്ഥിരതയിലും അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വ്യക്തിഗത നിയമം സമൂഹത്തില്‍ വലിയ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ നിയമം സാമൂഹിക ഐക്യം, കുടുംബ സ്ഥിരത, കുടുംബ അസ്തിത്വത്തെ സംരക്ഷിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു.
നിയമപരമായ വിവാഹപ്രായത്തെക്കുറിച്ച് വിശദീകരിക്കുന്ന നിയമത്തില്‍ പങ്കാളി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ വിവാഹമോചനം എന്നിവ പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ അലവന്‍സുകള്‍ നല്‍കുന്നതിനെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു.
രക്ഷാകര്‍തൃ ദുരുപയോഗം, അവഗണന, അല്ലെങ്കില്‍ ഉപേക്ഷിക്കല്‍ എന്നിവ തടയുന്നതിനായി പിഴകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന വ്യക്തികള്‍ക്ക് ആവശ്യമായ പരിചരണമോ സാമ്പത്തിക സഹായമോ നല്‍കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് തടവോ അല്ലെങ്കില്‍ 5,000 മുതല്‍ 100,000 വരെ ദിര്‍ഹമോ പിഴ ഈടാക്കുകയും ചെയ്യും. മാതാപിതാക്കളെ അധിക്ഷേപിക്കുന്നതിനും ഇനി മുതല്‍ പിഴ ലഭിക്കും.