ദില്ലിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം 40-ലധികം ട്രെയിനുകള്‍ വൈകി ഓടുന്നുവെന്ന് ഇന്ത്യൻ റെയില്‍വേ. ഗോർഖ്ധാം എക്സ്പ്രസ് (12555), പുരുഷോത്തം എക്സ്പ്രസ് (12801), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയവ ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്.റെയില്‍വേ യാത്ര ആരംഭിക്കുന്നതിന് മുമ്ബ് ഏറ്റവും പുതിയ ട്രെയിൻ ഷെഡ്യൂളുകള്‍ പരിശോധിക്കണമെന്ന് യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം, രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. വർധിച്ചു വരുന്ന തണുപ്പില്‍ നിന്ന് രക്ഷനേടാൻ ഭവനരഹിതരായ ആളുകള്‍ രാത്രി അഭയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.