പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ച ഉഭയകക്ഷിബന്ധത്തില്‍ പുതുയുഗത്തിനു തുടക്കമിട്ടതായി ചൈനീസ് മന്ത്രി.കഴിഞ്ഞ ഒക്ടോബറിലാണ് മോദി-ഷി കൂടിക്കാഴ്ച നടന്നത്.
ഇരു രാജ്യങ്ങളിലുമായുള്ള കോടിക്കണക്കിന് ജനങ്ങളുടെ അടിസ്ഥാന താത്പര്യങ്ങളില്‍ കൂടിക്കാഴ്ചയെത്തുടർന്നുള്ള തീരുമാനങ്ങള്‍ സ്വാധീനം ചെലത്തും- ഇന്ത്യയുടെ ചൈനീസ് അംബാസഡർ പ്രദീപ് കുമാർ റാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ ചൈനീസ് രാജ്യാന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി ലിയു ജിയാൻചാവോ പ്രതികരിച്ചു.
ഇന്ത്യയിലെ എല്ലാ രാഷ് ട്രീയകക്ഷികളുമായും സൗഹൃദം ശക്തമാക്കാൻ ചൈന തയ്യാറാണ്. ഉഭയകക്ഷിബന്ധം എത്രയുംവേഗം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.