പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സ്വകാര്യ ഹരജി ബംഗളൂരു സ്പെഷല്‍ കോടതി തള്ളി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ മുസ്‍ലിം വിരുദ്ധ പരാമർശത്തിനെതിരെ സിയാഉറഹ്മാൻ എന്നയാള്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ പണം മുസ്‍ലിംകള്‍ക്ക് വീതംവെച്ചു നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ചൊവ്വാഴ്ച ഹരജി പരിഗണിച്ച ബംഗളൂരുവിലെ 42ാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.എൻ. ശിവകുമാർ ഹരജി തള്ളി ഉത്തരവിടുകയായിരുന്നു.