ലയണല്‍ മെസ്സിയുടെ ഇൻ്റർ മയാമിയുടെ എം എല്‍ എസ് കിരീട പ്രതീക്ഷയ്ക്ക് അവസാനം. ഇന്ന് അറ്റ്‌ലാൻ്റ യുണൈറ്റഡിന് എതിരെ നടന്ന പ്ലേ ഓഫ് ഡിസൈഡറില്‍ 3-2ന്റെ പരാജയം മയാമി നേരിട്ടു.ഇതോടെ സെമി കാണാതെ മെസ്സിയും ടീമും പുറത്തായി.ഇന്ന് 17ആം മിനുട്ടില്‍ മാത്യസ് റോഹസിലൂടെ ഇന്റർ മയാമി ആയിരുന്നു ആദ്യം ലീഡ് എടുത്തത്. ഫോർവേഡ് ജമാല്‍ തിയാരെ 19, 21 മിനിറ്റുകളില്‍ തുടർച്ചയായി രണ്ട് ഗോളുകള്‍ നേടി അറ്റലാന്റയെ മുന്നില്‍ എത്തിച്ചു. 65ആം മിനുട്ടില്‍ മെസ്സിയുടെ ഗോള്‍ മയാമിക്ക് സമനില നല്‍കി. പക്ഷെ 76-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡർ ബാർട്ടോസ് സ്ലിസ് ഹെഡ്ഡറിലൂടെ അറ്റലാന്റ് വിജയിച്ചു.അവർ ഇനി സെമിയില്‍ ഒർലാൻഡോ സിറ്റി എസ്‌സിയെ നേരിടും.