മെട്രോ റെയില്‍ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ നടുറോഡില്‍ നിന്നുപോയി.തുടർന്ന് എച്ച്.എസ്.ആർ ലേഔട്ട് ഫിഫ്ത് മെയിൻ റോഡിനും 14ാം മെയിൻ റോഡിനും ഇടയിലെ സർവിസ് റോഡില്‍ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.രാവിലെ 8.30നും 10നും ഇടയിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. നമ്മ മെട്രോ ബ്ലൂ ലെയിനിലെ (ഔട്ടർ റിങ് റോഡ്-വിമാനത്താവളം) പാതയുടെ നിർമാണത്തിന് ഉപയോഗിക്കുന്നതാണ് ക്രെയിൻ. സാങ്കേതിക തകരാറിനെത്തുടർന്നാണ് ക്രെയിൻ നിന്നുപോയതെന്ന് പൊലീസ് പറഞ്ഞു.