മൃഗ സംരക്ഷണ വകുപ്പില്‍ സ്ഥിര ജോലി നേടാം; 63,000 രൂപ വരെ ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

കേരള സര്‍ക്കാരിന് കീഴില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള പിഎസ് സി മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.

ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പൊല്യൂട്ടറി അസിസ്റ്റന്റ്, മില്‍ക്ക് റെക്കോര്‍ര്‍, സ്‌റ്റോര്‍ കീപ്പര്‍, എന്യൂമനേറ്റര്‍ തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ജനുവരി 29 ന് മുന്‍പായി അപേക്ഷ നല്‍കുക.
തസ്തിക & ഒഴിവ്
മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പൊല്യൂട്ടറി അസിസ്റ്റന്റ്, മില്‍ക്ക് റെക്കോര്‍ര്‍, സ്‌റ്റോര്‍ കീപ്പര്‍, എന്യൂമനേറ്റര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

കാറ്റഗറി നമ്പര്‍: 616/2024- 617/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

വിഎച്ച്എസ് ഇ ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് വിജയിച്ചവരായിരിക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29ആണ്.

Leave a Reply

Your email address will not be published. Required fields are marked *