മൂന്നു വർഷം നീണ്ട യുദ്ധം വിജയിച്ച് ജപ്പാൻ. ഡിജിറ്റല്‍ മന്ത്രി താരോ കോനോയുടെ യുദ്ധമാണ് വിജയിച്ചത്.
ഇതോടെ ജപ്പാൻ ഫ്ലോപ്പി ഡിസ്കിനോടു വിട പറഞ്ഞു. വിദേശമാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറയുന്നത് ജപ്പാനില്‍ നിലനിന്നിരുന്നത് ഫ്ലോപ്പി ഡിസ്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് രേഖകള്‍ നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്ന ആയിരത്തോളം ചട്ടങ്ങളാണെന്നാണ്. ഡിജിറ്റല്‍ മന്ത്രി താരോ കോനോയാണ് കാലഹരണപ്പെട്ട സാങ്കേതികവിദ്യകളും സ്റ്റോറേജ് സംവിധാനങ്ങളും ഉപേക്ഷിക്കാനായി മുൻകൈയ്യെടുത്തിറങ്ങിയത്. അദ്ദേഹം ഫ്ലോപ്പിയുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം റദ്ദാക്കുകയുണ്ടായി. ബുധനാഴ്ച താരോ കോനോ പ്രഖ്യാപിച്ചത് “ഫ്ലോപ്പിയുദ്ധത്തില് നമ്മള് ജയിച്ചു” എന്നായിരുന്നു.