ശബരിമലയില്‍ കഴിഞ്ഞവർഷം ഇതേ സമയത്തേക്കാളും 3 ലക്ഷം തീർത്ഥാടകർ അധികമായി എത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻറ് എസ് പ്രശാന്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.9 ദിവസം കൊണ്ട് 6, 12, 290 ഭക്തരാണ് എത്തിയത്.
കഴിഞ്ഞ വർഷം ഇതേസമയം 28.3 കോടിയായിരുന്നു വരുമാനം. എന്നാല്‍ ഈ വർഷം അത് 41.6 കോടി രൂപയായി വർദ്ധിച്ചു. നടവരവില്‍ 13 കോടി രൂപയുടെ വർദ്ധനവുണ്ടായി.
ശബരിമല തീർത്ഥാടനം ഇതുവരെ തൃപ്തികരമാണ്. മുൻ കരുതല്‍ സഹായമായി. തിരക്കു നിയന്ത്രണം ഫലപ്രദമാണെന്നും പോലീസ് ഇടപെടല്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18ാം പടിയിലൂടെ ഒരു മിനിട്ടില്‍ 80 പേരാണ് കടന്നു പോകുന്നത്. ഭക്തർക്കുള്ള അരവണ യഥേഷ്ടം ലഭ്യമാണ്. കരുതല്‍ അരവണ ശേഖരം ആവശ്യത്തിനുണ്ട്. എത്ര ഭക്തർ വന്നാലും തത്സമയ ഓണ്‍ലൈൻ ബുക്കിംഗിലൂടെ ദർശനം നടത്താമെന്നും ആധാറോ പകർപ്പോ കയ്യില്‍ കരുതണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുടിക്കെട്ടില്‍ ഇപ്പോഴും പ്ളാസ്റ്റിക്ക് കൊണ്ടുവരുന്നവർ ഉണ്ടെന്നും പ്ലാസ്റ്റിക് സന്നിധാനത്തേക്ക് കൊണ്ടുവരരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പമ്ബയില്‍ തുണി ഒഴുക്കുന്നത് ആചാരമായി മാറുകയാണെന്നും ഇത് അനാചാരമാണെന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.