സ്‌പെയിന്റെ കൗമാര താരം ലാമിനെ യമാലിന് യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കളിക്കാന്‍ പിഴയൊടുക്കണം.
ശനിയാഴ്‌ച 17 വയസ് തികയുന്ന താരത്തിന് മുന്നില്‍ ജര്‍മനിയിലെ തൊഴില്‍ നിയമമാണു വില്ലനായത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താരത്തിന് ഫൈനലില്‍ മുഴുവന്‍ സമയവും കളിക്കാന്‍ സാധിക്കില്ല.
സെമിയിനിടെ ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് യമാല്‍ സ്വന്തമാക്കിയിരുന്നു. ജര്‍മന്‍ തൊഴില്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു രാത്രി എട്ട് മണിക്ക് ശേഷം ജോലി ചെയ്യാനാകില്ല.
കായികതാരങ്ങള്‍ക്ക് ഇളവുണ്ടെങ്കിലും രാത്രി 11 മണി വരെ മാത്രമാണ്. നിമയം ലംഘിച്ചാല്‍ 30,000 യൂറോ പിശ ശിക്ഷ ലഭിക്കും. യമാലിനെ കൂടുതല്‍ സമയം കളിപ്പിക്കുമ്ബോള്‍ ഈ നിയമപ്രശ്‌നമുണ്ടാകും.