മുല്ലപ്പെരിയാർ അണക്കെട്ടിെന്റ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച കേരളത്തിലെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്ന് ജലവിഭവ മന്ത്രി ദുരൈമുരുഗൻ പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ക്കായി നിർമാണ സാമഗ്രികളുമായി ഇടുക്കിയിലേക്ക് പുറപ്പെട്ട തമിഴ്നാട് പൊതുമരാമത്ത് വകുപ്പിെന്റ ലോറി വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ തടഞ്ഞതായി എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഡിസംബർ നാലിനാണ് ഈ സംഭവമുണ്ടായത്. പ്രശ്നത്തില്‍ രമ്യമായ പരിഹാരത്തിന് എം.കെ. സ്റ്റാലിൻ പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.