മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായർ രാവിലെ ആറിന് 128.40 അടിയായി വർധിച്ചു . നിലവില്‍ കഴിഞ്ഞവർഷത്തേക്കാള്‍ 8.2 അടി വെള്ളം കൂടുതലുണ്ട് .

അണക്കെട്ട് പ്രദേശത്ത് 4.8 മില്ലീമീറ്ററും തേക്കടിയില്‍ 0.4 മില്ലീമീറ്ററും കുമളിയില്‍ ഒരു മില്ലിമീറ്ററും മഴ പെയ്തു.

ഇടുക്കിയില്‍ 
ജലനിരപ്പ് 50 ശതമാനം കവിഞ്ഞു

ഇടുക്കി : തുടർച്ചയായി പെയ്യുന്ന മഴയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 50 ശതമാനം വർധിച്ചു . ഞായർ രാവിലെ ഏഴുവരെയുള്ള കണക്കുകള്‍ പ്രകാരം 2355.10 അടിയാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത് . ഇത് സംഭരണശേഷിയുടെ 50.15 ശതമാണ് .

കഴിഞ്ഞദിവസം 0.6 മില്ലീമീറ്റർ മാത്രമാണ് മഴ ലഭിച്ചത്. ജില്ലയില്‍ ഞായർ പകലും മഴ പെയ്‍തില്ല.അതേസമയം മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ നേരിയ വർധനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *