എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ. യാത്രയയപ്പ് പരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തില്‍ നഗരത്തിലെ മുനീശ്വരന്‍ കോവിലിന് സമീപം എത്തിയ നവീന്‍ ബാബു പിന്നീട് എങ്ങോട്ട് പോയി എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
റെയില്‍വേ സ്റ്റേഷനിലേക്ക് പോയിയെന്ന സൂചനയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് നടത്തിയിട്ടില്ല.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍.പി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച പരാമര്‍ശമില്ല. ഒപ്പം ടി.വി പ്രശാന്തനെ വിജിലന്‍സ് ചോദ്യം ചെയ്തുവെന്ന പിപി ദിവ്യയുടെ വാദത്തിനും അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല.