മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
വള്ളത്തിലെ വലകള്‍ കടലിലേക്ക് പോയതിനെ തുടര്‍ന്ന് അത് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.