മുണ്ടിനീര് അപകടകാരിയോ.?… അറിയാം

മുഖത്തിൻ്റെ വശങ്ങളിലായി വേദനയോട് കൂടിയ വീക്കമാണ് മുണ്ടിനീരിൻ്റെ പ്രഥമ ലക്ഷണം. വൈറസ് പിടിപെട്ടാല്‍

ആദ്യ ലക്ഷണങ്ങള്‍ ഇൻഫ്ലുവൻസയോടു സാമ്യമുള്ളതാണ്.പനി,തലവേദന,പേശി വേദന,ഭക്ഷണം കഴിക്കാൻ താല്പര്യമില്ല,ക്ഷീണം തുടങ്ങിയവ മറ്റു ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. രോഗബാധിതനായ വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്ബോള്‍ പുറപ്പെടുന്ന ഉമിനീരില്‍നിന്നോ മൂക്കില്‍ നിന്നുള്ള മ്യൂക്കസ് മൂലമോ വൈറസ് മറ്റു വ്യക്തികളിലേക്ക് വ്യാപിക്കുകയാണ്.

വൈറസിൻ്റെ ഇൻകുബേഷൻ കാലയളവ് 7-18 ദിവസമാണ്.മുണ്ടിനീരനുഭവപ്പെടുന്ന രോഗികള്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ച് ദിവസമെങ്കിലും മറ്റുള്ളവരുമായി സമ്ബർക്കം പുലർത്തുന്നത് പൂർണമായും ഒഴിവാക്കണം.

രോഗബാധിതനായ ഒരാള്‍ക്ക് എക്സ്പോഷർ കഴിഞ്ഞ് 2-3 ആഴ്ചകള്‍ക്ക് ശേഷം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്.

എന്നിരുന്നാലും, എല്ലാവരിലും മുണ്ടിനീരിൻ്റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. മുണ്ടിനീര് ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടാറില്ല.

ഒരിക്കല്‍ മുണ്ടിനീര് ബാധിച്ച വ്യക്തികളില്‍ രോഗ പ്രതിരോധ ശേഷി കൂടുതലായതിനാല്‍ പിന്നീട് ഇതേ രോഗം വരാനുള്ള സാധ്യത കുറവാണ്. ചിലരില്‍ രണ്ടാം തവണയും മുണ്ടിനീർ ഉണ്ടാകുന്ന അപൂർവ കേസുകളും നിലവിലുണ്ട്. മുണ്ടിനീര് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളെപരോട്ടിഡ് വീക്കം പരിഹരിക്കുന്നത് വരെ ഐസോലേറ്റ് ചെയ്തുകൊണ്ടാണ് ചികിത്സ നല്‍കാറുള്ളത്.

മുൻകൂട്ടിവാക്സിനേഷൻ എടുക്കുന്നത് വഴി ഈ രോഗത്തെ തടയാൻ സഹായിക്കും. വൈറസുമായി സമ്ബർക്കം പുലർത്തിയ ശേഷം വാക്സിൻ സ്വീകരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായകരമാവില്ല.

ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത മുതിർന്നവർക്കും ഈ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങി പൊതുജനങ്ങളുമായോ, ഒരുകൂട്ടമാളുകളുമായോ ഇടപെടുന്നവർക്ക് വൈറസ് എളുപ്പത്തില്‍ പിടിപെടാൻ സാധ്യതയുള്ളതിനാല്‍ പ്രതിരോധ കുത്തിവയ്പ് നിർബ്ബന്ധമായും എടുക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളില്‍ വീർത്തതും വേദനാജനകവുമായ വൃഷണങ്ങള്‍ രൂപപ്പെടുന്നതിനും സ്ത്രീകളില്‍ അണ്ഡാശയത്തിൻ്റെ വീക്കംവും, ഗർഭിണികള്‍ക്ക് ഗർഭം അലസലിനും ഈ വൈറസ് കാരണമായെക്കാം.

സുഷുമ്നാ നാഡിക്കും തലച്ചോറിനും ചുറ്റുമുള്ള ചർമ്മത്തിൻ്റെ വീക്കത്തിനും അപസ്മാരം, കടുത്ത തലവേദന, ബോധം നഷ്ടപ്പെടല്‍ എന്നിവയ്ക്കും രോഗം ഗുരുതരമായാല്‍ കാരണമാകുന്നു. പാൻക്രിയാസിൻ്റെ വീക്കം വയറുവേദന, ഓക്കാനം, ഛർദ്ദി,അകത്തെ ചെവിയിലെ കോക്ലിയയുടെ കേടുപാടുകള്‍ കേള്‍വിശക്തി നഷ്ടപ്പെടല്‍ തുടങ്ങിയവ മുണ്ടിനീരിൻ്റെ സങ്കീർണതകളില്‍ ഉള്‍പ്പെടുന്നു.

നിങ്ങള്‍ക്ക് മംപ്സ് വൈറസ് ബാധിച്ചതായി സംശയിക്കുന്നുവെങ്കില്‍ ഉടൻ തന്നെ ചികിത്സ തേടുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. അതുവഴി രോഗിക്ക് എളുപ്പത്തില്‍ ആശ്വാസം ലഭിക്കാനും, അണുബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *