മുണ്ടക്കൈ പുനരധിവാസ കരട് പട്ടികയില്‍ വ്യാപക പിശകെന്ന് ആക്ഷേപം. ഒന്നാംഘട്ടത്തില്‍ അർഹരായ നിരവധി പേർ പുറത്ത്.
520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്ബര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാല്‍, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.
പുനരധിവാസ കരട് പട്ടികക്കെതിരെ പ്രതിഷേധവുമായി ആക്ഷൻ കൗണ്‍സില്‍ രംഗത്തെത്തി. ഇന്ന് പഞ്ചായത്തില്‍ എത്തുന്ന എല്‍എസ്‍ജിഡി ജോയിന്‍റ് ഡയറക്ടറെ പ്രതിഷേധം അറിയിക്കുമെന്ന് ആക്ഷൻ കൗണ്‍സില്‍ ചെയർമാൻ മനോജ് ജെ.എം.ജെ പറഞ്ഞു.